India

ഓടുന്ന കാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

നോയിഡ: ഓടുന്ന കാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി.  30കാരിയെ നാല് യുവാക്കള്‍ ചേര്‍ന്നാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നാണ് പരാതി. പ്രതികളില്‍ രണ്ട് പേര്‍ തനിക്ക് പരിചയമുള്ളവരാണെന്ന് സ്ത്രീ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ബസ് കാത്ത് നിന്ന യുവതിയെ വീട്ടില്‍ എത്തിക്കാമെന്ന് യുവാക്കള്‍ പറയുകയായിരുന്നു. പരിചയക്കാരായ രണ്ട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ത്രീ കാറില്‍ കയറി. എന്നാല്‍ കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി പ്രതികള്‍ സ്ത്രീയെ ജ്യൂസ് കുടിപ്പിച്ചു. അബോധാവസ്തയിലായ സ്ത്രീയെ നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കിസാന്‍ ചൗക്കിന് സമീപമുള്ള റോഡില്‍ യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

shortlink

Post Your Comments


Back to top button