കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. കോള്‍ നിരക്കില്‍ 80 ശതമാനം വരെ കുറവാണു ബി.എസ്.എന്‍.എല്‍ വരുത്തിയിരിക്കുന്നത്. പുതിയ വരിക്കാര്‍ക്ക് പുറമേ നിലവിലുള്ളവര്‍ക്കും പുതിയ ഓഫര്‍ ലഭിക്കും. നിലവിലെ വരിക്കാർക്ക് ജനുവരി 16 മുതൽ കോൾ നിരക്കിൽ 80 ശതമാനം കുറവ് ലഭിക്കും. മിനിറ്റ്, സെക്കൻഡ് ബില്ലിങ് പ്ലാനുകൾക്കും ഈ ഓഫർ ലഭിക്കും. പുതിയ വരിക്കാര്‍ ആദ്യത്തെ രണ്ട് മാസം 80 ശതമാനം വരെ കോള്‍ നിരക്കില്‍ ഇളവ് ലഭിക്കുമെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.
37 രൂപയുടെ പ്ലാന്‍ ഉപയോഗിച്ച് ലോക്കല്‍-എസ്.ടി.ഡി ബി.എസ്.എന്‍.എല്‍ നമ്പരുകളിലേക്ക് ഒരു മിനിറ്റിന് 10 പൈസയ്ക്കും മറ്റു നെറ്റുവര്‍ക്കുകളിലേക്ക് 30 പൈസ നിരക്കിലും വിളിക്കാം. 36 രൂപ പ്ലാനില്‍ ബി.എസ്.എന്‍.എല്‍ നമ്പരുകളിലേക്ക് മൂന്നു സെക്കന്‍ഡിന് ഒരു പൈസ നിരക്കിലും മറ്റ് നെറ്റ്വര്ക്കുകളിലേക്ക് മൂന്ന് സെക്കന്റിന് രണ്ട് പൈസ നിരക്കിലും വിളിക്കാന്‍ കഴിയും.
ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനരീതികളില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരാതികള്‍ നിരീക്ഷിക്കാനും പരിഹരിക്കാനും പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായും ശ്രീവാസ്തവ അറിയിച്ചു.
Post Your Comments