India

സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികത- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികതയാണെന്നും ഇക്കാര്യത്തില്‍ പണം രണ്ടാമത്തെ ഘടകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ കര്‍മ്മരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ പറ്റിയ രാജ്യമാണെന്ന് പറഞ്ഞ അദ്ദേഹം നമ്മള്‍ക്ക് ലക്ഷക്കണക്കിനു പ്രശ്നങ്ങള്‍ കാണും എന്നാല്‍ ഇതിനെ മറികടക്കാന്‍ നമ്മള്‍ക്ക് കോടിക്കണക്കിനു ചിന്താഗതികളുണ്ടെന്നും പറഞ്ഞു.

പദ്ധതിക്കായി 10,000 കോടി രൂപ സമാഹരിക്കും. പേറ്റന്റ് ഫീസില്‍ 80 ശതമാനം ഇളവ് അനുവദിക്കും. സ്റ്റാർട്ടപ്പുകൾക്കായി വായ്പ ഉറപ്പാക്കും. മൂന്നു വര്‍ഷം തൊഴില്‍, പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കില്ല. സ്റ്റാർട്ടപ്പുകൾ തുടങ്ങാനായുള്ള നടപടികൾ ലളിതമാക്കും. സ്റ്റാർട്ടപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മോദി പറഞ്ഞു.

പരമ്പരാഗത രീതികളെ മാറ്റി മറിക്കുകയാണ് സ്റാര്‍ട്ട് അപ്പ് ഇന്ത്യയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നേരത്തേ ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. കഴിഞ്ഞ സ്വതന്ത്യ്രദിന സന്ദേശത്തിലാണ് സ്റാര്‍ട്ട് അപ്പ് ഇന്ത്യ സംബന്ധിച്ച് മോദി പ്രഖ്യാപനം നടത്തിയത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button