കോഴിക്കോട് : സ്‌കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്. ജില്ലാ ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആരോഗ്യ വിദഗ്ദരുടെയും ശുപാര്‍ശയില്‍ സ്‌കൂള്‍ ക്യാംപസില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്.
അമിതമായി സെല്‍ഫി എടുക്കുന്ന ശീലം ഒരു മാനസിക വൈകല്യമായിട്ടാണ് കണക്കാക്കുന്നത്. ഇതിനെ സെല്‍ഫിറ്റിസ് എന്നാണ് പറയുന്നത്. സെല്‍ഫി എടുക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാനായി ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും
സ്‌കൂള്‍ യൂണിഫോമില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യേകിച്ച് റോഡുകളില്‍ നിന്ന് സെല്‍ഫി എടുക്കാനാണ് കുട്ടികള്‍ക്ക് ഏറെ താല്‍പര്യം. സീബ്രാ ക്രോസിങ്ങില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കുട്ടികളെ പൊലീസ് താക്കീത് നല്‍കി വിട്ടിരുന്നു. ഇത് കൂടാതെ സെല്‍ഫിയുമായി ബന്ധപ്പെട്ട് ഇതുപോലുള്ള നിരവധി പ്രശ്‌നങ്ങള്‍ ആരോഗ്യ വിദഗ്ദരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ട്രാഫിക്ക് പൊലീസ് പറയുന്നു.
Post Your Comments