കാസര്‍കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന സി.പി.എം. സംസ്ഥാന ജാഥയ്ക്ക് തുടക്കമായി. ജാഥയുടെ ഉദ്ഘാടന സമ്മേളനം ഉപ്പളയില്മുന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ.തോമസ്, പി.കെ.സൈനബ, എം.പി.മാരായ എം.ബി.രാജേഷ്, എ.സമ്പത്ത്, പി.കെ.ബിജു എന്നിവരും കെ.ടി.ജലീല്‍ എം.എല്‍്.എ.യുമാണ് ജാഥയില്‍ പിണറായിക്കുപുറമെയുള്ള നേതാക്കള്‍
മതനിരപേക്ഷഅഴിമതിവിമുക്തവികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ നിയമസഭാ മണ്ഡലത്തിലും പര്യടനം നടത്തുന്ന നവകേരള മാര്‍ച്ച് ഫിബ്രവരി 14ന് തിരുവനന്തപുരത്ത് സമാപിക്കും.
Post Your Comments