News Story

കോടി പുണ്യവുമായി മകരസംക്രമം…. ദക്ഷിണേന്ത്യയിൽ ഇന്ന് പൊങ്കൽ

സുജാത ഭാസ്കര്‍

ഇന്ന് മകര സംക്രമം….. ശബരിമലയിൽ ധർമ്മശാസ്താവ് തപസിൽ നിന്നും ഉണരുന്ന ദിവസം…മകര സംക്രമം എന്നാൽ സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസം എന്നാണു അർത്ഥം. ഇരുട്ടില നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശമാണ് മകര സംക്രമം നല്കുന്നത്. സംക്രമം എന്ന വാക്കിന്നു അര്‍ഥം ശരിയായ കാല്‍വെപ്പ് എന്നാണ് .ധനുരാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു .ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനം ആരംഭിക്കുന്നത് ഈ സുദിനത്തില്‍ ആണ് .ഉത്തരായന കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ് .സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായനകാലഘട്ടത്തില്‍ ആണ് .ഭാരതത്തില്‍ പകലിന്റെ ദൈര്‍ഘ്യം ഈ കാലയളവില്‍ കൂടുതല്‍ ആണ് .അതായതു ,പരിവര്‍ത്തനത്തിന്റെ കാലം എന്നും പറയാം .

സൂര്യന്‍റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് – ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് . തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം. വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു. മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം. മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു – ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.മകരസംക്രാന്തി തൈപ്പൊങ്കലായി തമിഴ്‌നാട്ടിലും, ഭോഗി ആയി കർണാടകത്തിലും ആന്ധ്രയിലും ആഘോഷിക്കുന്നു.ഹരിദ്വാറില്‍ മഹാകുംഭമേളയും സംക്രമ സ്‌നാനവും. ബംഗാളില്‍ ഗംഗാസാഗര്‍ മേളയായും ആസാമില്‍ ഭോഗാലിബിഹുവും,ഒറീസയില്‍ മകരമേളയും എല്ലാം ഈ പുണ്യ ദിനത്തിൽ തന്നെയാണ്.

പന്തളമഹാരാജാവായ രാജശേഖരന്‍ തന്റെ മകൻ മണികണ്ഠനായി ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്.ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം.ശബരിമലയിലെ ഏറ്റവും വിശേഷ ദിവസം മകര വിളക്കാണ്.തിരുവാഭരണങ്ങള്‍ ഭഗവാന് ചാർത്തി ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകൾക്ക് മുകളിലായി മകരവിളക്ക്‌ തെളിയിക്കുകയും ആകാശത്ത് മകര നക്ഷത്രം തെളിയുകയും ചെയ്യും.തമിഴ്നാട് ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില പൊങ്കൽ വലിയ വിശേഷമാണ്. 4 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങൾ. പട്ടം പരപ്പിച്ചും മധുരം വിളമ്പിയും പുതിയ വസ്ത്രങ്ങൾ സമ്മാനിച്ചും വിരുന്നോരുക്കിയും എല്ലാവരും ഇത് ആഘോഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button