കൊച്ചി : ലാവ്‌ലില്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാവ്‌ലില്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വേഗം തീരുമാനം എടുക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ജസ്റ്റിസ് പി. ഉബൈദാവും ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ പരിഹസിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നടപടി നവകേരള മാര്‍ച്ചിനെ ബാധിക്കില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും പിണറായി പറഞ്ഞു.
Post Your Comments