ബ്രിസ്‌ബെയ്ന്‍: രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഏഴു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി. രോഹിത്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 308 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് നേരത്തെ സഞ്ച്വറി നേടിയ രോഹിത്തിന്റെയും അര്‍ധ സെഞ്ച്വറി നേടിയ രഹാനെയുടെയും കോഹ്ലിയുടെയും തകര്‍പ്പന്‍ പ്രകടനമാണ്. ടീം ഇന്ത്യ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റ് കളഞ്ഞുകുളിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. 127 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും സഹിതം 124 റണ്‍സാണ് രോഹിത്ത് നേടിയത്. കോഹ്ലി 59ഉം രഹാനെ 89ഉം റണ്‍സെടുത്തു. ഫാല്‍ക്കനര്‍ ഓസീസിനായി രണ്ട് വിക്കറ്റ് നേടി.
ഓസീസിനുവേണ്ടി ഓപണര്‍മാരായ ഷോണ്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും 71 റണ്‍സ് വീതം നേടി. സ്റ്റീവന്‍ സ്മിത്ത് 46 റണ്‍സെടുത്ത് പുറത്തായതിനു ശേഷം ഒരുമിച്ച ജോര്‍ജ് ബെയ് ലിയും (76), ഗ്ലെന്‍ മാക്‌സ്വെലും (26) ചേര്‍ന്ന് കങ്കാരുക്കളെ വിജയതീരത്തെത്തിച്ചു.
Post Your Comments