ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്തരിക അവയവ പരിശോധന ഫലം പുറത്ത്. സുനന്ദയുടെ മരണം പൊളോണിയം അകത്തു ചെന്നല്ലെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയിലെ എഫ്.ബിഐ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ബോര്‍ഡ് ആണ് ദില്ലി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.
നേരത്തെ പരിശോധനകള്‍ നടത്തിയ എയിംസ് മെഡിക്കല്‍ ബോര്‍ഡ് ഇതില്‍ തങ്ങളുടെ നിഗമനങ്ങള്‍ കൂടി വ്യക്തമാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Post Your Comments