ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദ് വെളിപ്പെടുത്തി. ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.മുഹമ്മദ് തന്റെ ആത്മകഥയിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
ക്ഷേത്രം പുനസ്ഥാപിച്ചു രാജ്യത്ത് ശാന്തിയും സമാധാനവും നിലനിർത്തണമെന്നും മുഹമ്മദ് പുസ്തകത്തിൽ പറയുന്നുണ്ടെന്നാണ് വിവരം. 1978 ലാണ് മുഹമ്മദ് തന്റെ പുരാവസ്തു ഗവേഷണം അയോദ്ധ്യയിൽ നടത്തിയത്.മസ്ജിദിന്റെ 14 തൂണുകൾ 11-ആം നൂറ്റാണ്ടിലെ പോലെ പൂർണ്ണ കലശങ്ങൾ കൊത്തി വെച്ചിട്ടുള്ളതായി കണ്ടെത്തി.
സത്യം അറിയാവുന്ന പലരും നിശബ്ദരായിരിക്കുകയാണെന്നും ഹിന്ദു മുസ്ലീം തീീവ്രവ്വാദം മാത്രമല്ല കമ്മ്യൂണിസ്റ്റ് തീവ്രവാദവും അപകടകരമാണെന്ന് മുഹമ്മദ് പറയുന്നു. ഇക്കാര്യത്തിൽ ഒരു ഇംഗ്ലീഷ് പത്രം സ്വീകരിച്ച ഇടതു സമീപനമാണ് രാജ്യത്തിന് കനത്ത വില നൽകേണ്ടിവന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും അവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിട്ടും
ക്ഷേത്ര നിർമ്മാണം നീട്ടിക്കൊണ്ടു പോകുന്നത് അപകടകരമാണെന്ന് മുഹമ്മദിന്റെ അഭിപ്രായം.
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments