തിരുവനന്തപുരം; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലാവ്‌ലിന്‍ കേസിലൂടെ ലക്ഷ്യമിടുന്നത് ആന്റണിയെയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ആന്റണിയുടെ ശിശുവാണ് ലാവ്‌ലിന്‍ കരാറെന്നും പിണറായി വിജയന്‍ പ്രസവമെടുത്ത ഡോക്ടര്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം ഫേസ്ബുക്കിലൂടെയാണ്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.
‘1995-96 ല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കാലഹരണപ്പെട്ട മൂന്ന് വൈദ്യുതനിലയങ്ങള്‍ സമുദ്ധരിക്കാന്‍ ആന്റണി സര്‍ക്കാര്‍ സോദേശ്യപരമായി തീരുമാനിച്ചത്. ലാവലിന്‍ കമ്പനിയുമായി പ്രഥമ ചര്‍ച്ച നടത്തിയത് ആന്റണിയാണ്. ലാവലിന്‍ കരാര്‍ ആന്റണിയുടെ ശിശുവാണ്, പിണറായി വിജയന്‍ പ്രസവമെടുത്ത ഡോക്ടര്‍ മാത്രം. കോണ്ഗ്രസ് ഹൈക്കമാന്റ് കേരളത്തിലേക്ക് അയക്കാന്‍ സാധ്യതയുള്ള ആന്റണിയെ കുരുക്കുകയാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കുടില തന്ത്രം’
Post Your Comments