Kerala

തെഹല്‍കയുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു

കൊച്ചി: ‘അന്വേഷണാത്മക’ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയമായ ‘തെഹല്‍ക’ മാസികയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപകനായ കെ.പി.യോഹന്നാനില്‍ നിന്ന് തെഹല്‍ക സ്ഥാപക അംഗവും മലയാളിയുമായ മാത്യു സാമുവല്‍ ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നും പണം കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള എന്‍ജിഒ ‘ബ്രിഡ്ജ് ഓഫ് ഹോപ്‌സി’ന്റെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചാണ് പണം പറ്റിയത്. കൂടാതെ ബിലീവേഴ്സ് ചര്‍ച്ചിന്റെയും കെ.പി.യോഹന്നാന്റെയും തട്ടിപ്പുകള്‍ ബ്ലോഗില്‍ തുറന്നെഴുതിയ മലയാളിയായ ഡോക്ടര്‍ സോളമനെതിരെ വ്യാജ പരാതി നല്‍കി ജയിലാക്കുകയും ചെയ്തു.

ഡോക്ടര്‍ക്കെതിരെ ഉസുളൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ താന്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. സോളമന്‍ കെ.പി. യോഹന്നാന്റെ മകളെ ലൈംഗീകമായി അധിക്ഷേപിച്ച് ലേഖനമെഴുതിയെന്നും ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്നും 500 കോടി രൂപ ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതിയില്‍ മാത്യൂ സാമുവല്‍ ആരോപിച്ചിരുന്നത്. കെ.പി. യോഹന്നാന്റെ നിര്‍ദ്ദേശ പ്രകാരം നല്‍കിയ പരാതിയില്‍ സോളമന്‍ ജോയിയെ അനുഷ് കെ. ജോയി എന്നാണ് പറഞ്ഞിരിക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സോളമന്‍ 10 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. കേസില്‍ ഇതുവരെയും കുറ്റപത്രം നല്‍കാന്‍ പൊലീസിനായിട്ടില്ല. അതിനിടെ സോമന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് കമ്പ്യൂട്ടര്‍ നശിപ്പിക്കുകയും ബ്ലോഗ്‌ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ തന്‍ കെ.പി.യോഹന്നാന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴല്ല എന്നുമാണ് മാത്യൂ സാമുവല്‍ അവകാശപ്പെടുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുകയും വിവാദ ബിഷപ്പില്‍ നിന്ന് പണം വാങ്ങി ഒരു ബ്ലോഗറുടെ വായമൂടിക്കെട്ടുകയും ചെയ്ത തെഹല്‍കയുടെ മുഖംമൂടി ഇതിലൂടെ അഴിഞ്ഞുവീണിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button