ക്രിക്കറ്റ് ദൈവം സച്ചിന് ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പക്ഷേ ഇപ്പോള്‍ സംഭവിച്ചതല്ല ഇത്. സച്ചിന് മുംബൈയില്‍ സ്കൂള്‍ പഠിക്കുന്ന കാലത്തായിരുന്നു സംഭവം.
അന്ന് പതിനൊന്നുകാരനായ സച്ചിന് ക്രിക്കറ്റ് പരിശീലനം കഴിഞ്ഞ് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനും ശേഷം സിനിമയ്ക്കു പോയി. സിനിമ കഴിഞ്ഞ് പരിശീലന സ്ഥലത്തേക്കു പോകുന്നതിനായി ട്രാക്ക് മുറിച്ചു കടക്കാനൊരുങ്ങി അപ്പോഴാണ് എല്ലാ ട്രാക്കിലൂടെയും വേഗത്തില്‍ ട്രെയിനുകള്‍ വരുന്നത് കണ്ണില്‍ പെട്ടത്. കിറ്റുകളുമായി ട്രാക്കുകള്‍ക്കിടയില്‍ കുനിഞ്ഞിരുന്നാണ് അന്ന് സച്ചിന് രക്ഷപ്പെട്ടത്. പിന്നീടൊരിക്കലും സച്ചിന് ട്രാക്കിനു കുറുകെ മുറിച്ചുകടക്കാന്‍ ശ്രമിച്ചിട്ടില്ല. മുംബൈ റെയില്‍വേ പോലീസിന്റെ സമീപ്, ബി സേഫ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സച്ചിന് തന്റെ ഈ അനുഭവം പങ്കുവെച്ചത്.
Post Your Comments