പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങിയത് സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ശബ്ദത്തില്‍. വീഡിയോ തയ്യാറാക്കിയിരിക്കുന്നത് നാളെ തുടങ്ങാനിരിക്കുന്ന നവകേരള യാത്രയിലേക്ക് അണിചേരു എന്ന ആഹ്വാനവുമായിട്ടാണ്. വീഡിയോ തുടങ്ങുന്നത് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസംഗത്തോടെയാണ്. എകെജി, പി.കൃഷ്ണപ്പിള്ള, വിഎസ്. അച്യുതാനന്ദന്, പിണറായി വിജയന് എന്നിവരുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് സംവിധായകന് ബി ഉണ്ണികൃഷ്ണനാണ്.
രഞ്ജി പണിക്കര്‍ പ്രോമോ വീഡിയോയില്‍ നല്കുന്ന വോയിസ് ഓവര്‍ നരേഷന് ഇപ്രകാരമാണ്. ‘ചരിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ഒപ്പം ഭാവിയിലേക്കുള്ള ഒരു തിരുത്തല്‍ രേഖയും. പുതിയ ചിന്ത, പുതിയ കര്‍മ്മം, പുതിയ കേരളം പങ്കെടുക്കു അണിചേരൂ ഈ ബഹുജന മുന്നേറ്റത്തില്‍’
Post Your Comments