മൊബൈല്‍ഫോണ്‍ ഇനി ഉപ്പുവെള്ളം ഉപയോഗിച്ചും ചാര്‍ജ്ജ് ചെയ്യാം. സ്വീഡനിലെ ഒരു സ്റ്റാര്‍ട്ടപ്പാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഉപ്പുവെള്ളത്തിലെ രാസോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഒരു കുഞ്ഞന്‍ ഉപകരണമാണിത്.
സ്വീഡനിലെ മൈ എഫ് സി യുടെ ജാക്ക് (JAQ) എന്ന് പേരിട്ടിരിക്കുന്ന ഉപകരണം വളരെ ചെറുതാണ്. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ അത്ര വലിപ്പം മാത്രം. ഇതിനെ അതിന്റെ ചാര്‍ജര്‍ കെയ്‌സിന്റെ ഉള്ളിലാക്കി പോക്കറ്റിലിട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാനാകും. ക്രെഡിറ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ഈ ചാര്‍ജറിലാണ് ഉപ്പുവെള്ളമുള്ളത്. ഈ കാര്‍ഡിനെ അതിന്റെ പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ഏതാണ്ട് ഒരു സ്മാര്‍ട്ട് ഫോണിന്റെ വലുപ്പമുള്ള ചാര്‍ജര്‍ കെയ്‌സിനുള്ളില്‍ ഇടുമ്പോള്‍ വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ കാര്‍ഡിനുള്ളില്‍ നടന്ന് ഹൈഡ്രജന്‍ ഉണ്ടാകുകയും വൈദ്യുതി ഉല്പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇനി ഫോണിന്റെ കേബിള്‍ ഉപയോഗിച്ച് ഫോണിനെ ഇതുമായി ഘടിപ്പിക്കുക, നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ആയിത്തുടങ്ങുന്നു.
1800 മില്ലി ആമ്പിയര്‍ പെര്‍ അവര്‍ ആണ് ഉല്പ്പാദനശേഷി. ചാര്‍ജിങ് കഴിഞ്ഞാല്‍ കാര്‍ഡ് ഊരി മാറ്റുക, എന്നിട്ട് എറിഞ്ഞുകളയുക. കാരണം ഈ കാര്‍ഡ് ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാനാകുക. രണ്ടാം തവണ ചാര്‍ജ് ചെയ്യാന്‍ മറ്റൊരു കാര്‍ഡ് നിങ്ങളുടെ കയ്യില്‍ ഉണ്ടാകണം എന്നര്‍ഥം. റീസൈക്കിള്‍ ചെയ്യപ്പെട്ട വസ്തുക്കളില്‍ നിന്നാണ് കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
Post Your Comments