പാലാ: കൊല്ലപ്പെട്ട സിസ്റ്റര്‍ അമല (69)ബലാത്സംഗത്തിനിരയായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനവിവരവും ചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് പാലാ കോടതിയില്‍ സമര്‍പ്പിച്ചു. സിസ്റ്റര്‍ അമല കൊല്ലപ്പെട്ട ശേഷമാണോ അതിനുമുമ്പാണോ പീഡനത്തിന് ഇരയായതെന്ന കാര്യം വ്യക്തമല്ല. ഡി.എന്‍.എ റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകു.
ലിസ്യു കാര്‍മ്മല്‍ കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ സിസ്റ്റര്‍ അമലയെ സെപ്തംബര്‍ 17ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി സതീഷ് ബാബുവിനെ ഹരിദ്വാറില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. എന്നല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരം ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നില്ല. ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ (81) കൊന്നതും സതീഷ് ബാബുതന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments