Kerala

സോളാര്‍ കേസില്‍ തനിക്ക് ബാഹ്യസമ്മര്‍ദ്ദമുള്ളതായി സരിത

കൊച്ചി: സോളാര്‍ കേസില്‍ തനിക്ക് ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായതായി സരിത എസ് നായര്‍. കമ്മീഷനില്‍ തനിക്ക് തടസ്സമില്ലാതെ ഹാജരാകാന്‍ അവസരം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കോടതികളില്‍ നിന്ന് കോടതികളിലേക്ക് യാത്ര ചെയ്യുന്നതിനാലാണ് കൃത്യമായി കമ്മീഷനില്‍ ഹാജാരാകാന്‍ കഴിയാത്തതെന്നും സരിത. കേസില്‍ തനിക്ക് ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു.

 കഴിഞ്ഞ ദിവസവും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. രാമങ്കരിയില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് എത്താതിരുന്നതെന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button