എഡിറ്റോറിയൽ
ലാവ്ലിൻ കേസ് വീണ്ടും പുകഞ്ഞു തുടങ്ങി. തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഒരുക്കങ്ങൾ ഇരുപക്ഷങ്ങളും തുടങ്ങി വച്ച് എന്ന് തന്നെയാണ് ഈ പുകയലിൽ നിന്ന് വ്യക്തമാകുന്നത്. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരാണ് പുതിയ ഹരജി നൽകിയത്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നു സി പി എം നേതാക്കൾ അഭിപ്രായപ്പെടുന്നു . അങ്ങനെ അഭിപ്രായ പ്രകടനത്തിന്റെ പോലും ആവശ്യമില്ലാതെ കേരളത്തിലെ ഇതൊരു കുഞ്ഞിനും ഊഹിക്കാവുന്ന വിഷയമേയുള്ളൂ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ഉള്ള വലതുപക്ഷത്തിന്റെ നടപടികളാണിതെന്നു . ഇടതുപക്ഷത്തെ ന്യായീകരിക്കുകയല്ല, പക്ഷെ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം നാടകങ്ങൾ നടത്തുകയും അതിനു ശേഷം തോളിൽ പിടിച്ചു ഒന്നിച്ചു നടക്കുകയും ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങൾ തന്നെയാണ് കേരള ജനത ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.
വി എസും പിണറായിയും ഇപ്പോൾ പഴയ പോലെ അത്ര വലിയ ശത്രുതയിലല്ല , അതിനും കാരണം മാസങ്ങൾക്കപ്പുറം നടക്കാൻ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ കാരണം. ഇരുവരും പരസ്പരം എതിർപ്പുകൾ ഉണ്ടായിരുന്ന സമയത്ത് പാർട്ടിയെ തകർക്കാൻ ഈ ആയുധം മാത്രം പ്രചരണം ആക്കിയാൽ മതിയായിരുന്നു വലതു പക്ഷത്തിനു, എന്നാൽ ഇരുവരും പരസ്പര ധാരണയുടെ പുറത്തു ഇപ്പോൾ മുന്നോട്ടു നീങ്ങുമ്പോൾ പുതിയ നടപടികൾ സർക്കാരിന് പുറത്തിറക്കിയെ പറ്റുകയുള്ളൂ.
എന്നാൽ ഇതിനെതിരെ സോളാർ കേസ് വീണ്ടും ഉഷാറാക്കാനുള്ള ശ്രമത്തിലാണ് അടുത്ത കൂട്ടർ. വലതുപക്ഷതിനെതിരെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ കഴിയുന്ന ശക്തിയേറിയ ആയുധമാണ് സരിതയും സോളാറും എന്നുള്ളത് കൊണ്ട് അതിന്മേലുള്ള പിടി പ്രതിപക്ഷം ഒരിക്കലും കൈവിടില്ല.
ലാവ്ലിൻ കേസിൽ പിണറായിയെ സി ബി ഐ കോടതി കുറ്റ വിമുക്തൻ ആക്കിയെങ്കിലും ഇതിനെതിരെ സർക്കാർ നൽകിയ റിവിഷൻ ഹർജിയാണ് അടിയന്തിരമായി പരിഗണിയ്ക്കണമെന്നു ആർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ലാവ്ലിനും സോലാരും അതുകൊണ്ട് തന്നെ വരുന്ന മാസങ്ങളിലും പുകഞ്ഞു കത്തിക്കൊണ്ടേ ഇരിക്കും എന്ന് നമുക്ക് ഊഹിക്കാം. ആർ എസ് എസും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ധാരണയാണ് ഇപ്പോൾ വീണ്ടും ലാവ്ലിൻ കേസ് പൊങ്ങി വന്നതിന്റെ പിന്നിലെന്ന് കോടിയേരി കുറ്റപ്പെടുത്തുന്നു. അവിശുദ്ധ കൂട്ടുകെട്ടുകൾ കേരള രാഷ്ട്രീയത്തിൽ ഇതാദ്യമല്ല. വോട്ടിനു വേണ്ടി ഇതു പാർട്ടിയുടെയും പുറകെ നടക്കുന്ന പാരമ്പര്യം ഒരുപക്ഷെ വലതുപക്ഷതെക്കാൾ കൂടുതൽ ആരോപണം ഉണ്ടാക്കിയിട്ടുള്ളത് ഇടതു പക്ഷതിനുമാണ്. അതിനാൽ തന്നെ ആർ എസ് എസ് കോൺ ഗ്രസ് കൂട്ടുകെട്ടിന്റെ രാഷ്ട്രീയം ഓർത്ത് സി പി എം തലപുകയ്ക്കെണ്ടാതുണ്ടോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. എന്ത് തന്നെ ആയാലും വരും ആഴ്ചകളിൽ കേസുകൾ കേരളത്തില പുകഞ്ഞു കൊണ്ടിരിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇതിനെല്ലാം പരിസമാപ്തിയുമായി ഇരുപക്ഷവും തോളിൽ കയ്യിട്ട് നടക്കുകയും ചെയ്യും. വർഷങ്ങളായി ഇത് തന്നെയാണ് മലയാളി കണ്ടു കൊണ്ടിരിക്കുന്നത്, എന്ത് മാറ്റം പുതിയതായി ഉണ്ടാകാൻ?
Post Your Comments