ഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ വൈറല്‍ ആവുന്നു. മുല്ലപ്പെരിയാര്‍ വിഷയം അടക്കമുള്ളകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ച് നരേന്ദ്രമോഡിയെ കാണുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വി.എസ്.അച്യുതാനന്ദന്റെ കൈ പിടിച്ച് കുശലം പറയുന്ന നരേന്ദ്രമോഡിയും ഒപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആണ് ചിത്രത്തിലുള്ളത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത് .
Post Your Comments