തിരുവനന്തപുരം: കുട്ടികളെ ഘോഷയാത്രയില് പങ്കെടുപ്പിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. പതിന്നാല് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ അവരുടെ വിദ്യാഭ്യാസം മുടക്കി ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി അഥവാ പങ്കെടുപ്പിക്കണമെങ്കില്‍ ഇനിമുതല്‍ ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും മുന്‍കൂര്‍ അനുമതിയും വേണം.
സ്‌കൂളുള്ള ദിവസങ്ങളില്‍ രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില് കുട്ടികളെ ഘോഷയാത്രയില് പങ്കെടുപ്പിക്കാന് പാടില്ല. കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകള്‍ മൂന്നുമണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
കുട്ടികളെ നിര്‍ബന്ധിച്ച് ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
Post Your Comments