Nattuvartha

പാവങ്ങളുടെ ഡോക്ടര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ തിരിച്ചെത്തി

പുനലൂര്‍: പുനലൂര്‍ താലൂക്കാശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ തിരിച്ചെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഷാഹിര്‍ഷാ കോടതി ഉത്തരവ് മുഖേനയാണ് വീണ്ടും പുനലൂരില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീണ്ടും ചാര്‍ജ്ജെടുത്തു. നിലവിലെ സൂപ്രണ്ടായിരുന്ന ഡോ. സുഭഗനെ കോഴഞ്ചേരി താലൂക്ക് ആസ്​പത്രിയിലേക്ക് മാറ്റി നിയമിച്ചു.

പുനലൂര്‍ താലൂക്കാശുപത്രിയെ സംസ്ഥാനത്തെ ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന മികച്ച ആശുപത്രിയാക്കി മാറ്റിയ ഡോ. ഷാഹിര്‍ഷായെ, ചിലരുടെ വ്യക്തിതാത്പര്യങ്ങള്‍ക്കും സ്വകാര്യ ആശുപത്രി ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് സ്ഥലം മാറ്റിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button