കൊച്ചി: കാക്കനാട് അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയിലായി. കാക്കനാട് മനക്കകടവിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, ഇവരുടെ സഹായി ഹരീഷ്, നിലമ്പൂര്‍ സ്വദേശി സുജാത, തിരുവല്ല സ്വദേശി സിന്ധു, ഇടപാടുകാരന്‍ കാലടി സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസും, ഷാഡോ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സംഘം വലയിലായത്. ഇടപാടുകാരെ എത്തിക്കാന്‍ ഇവര്‍ ഉപേയാഗിച്ചിരുന്ന വാഹനങ്ങളും കണ്ടെടുത്തിട്ടണ്ട്. സീനത്ത് മുന്‍പും പെണ്‍വാണിഭക്കേസില്‍ പിടിയിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments