കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സിബിഐയെ കരുവാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലായിരിക്കെ ജയരാജന് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകില്ല. ജാമ്യാപേക്ഷയെ സിബിഐ കോടതിയില്‍ എതിര്‍ക്കും.
കോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ പി ജയരാജന് തീരുമാനം അന്തിമ തീരുമാനം എടുക്കു.
Post Your Comments