Sports

ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസിക്ക്

സൂറിക്ക് : ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരമാണ് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ അര്‍ജന്റീന സൂപ്പര്‍താരമായ മെസിയെ തേടിയെത്തിയത്.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,  നെയ്മര്‍ എന്നിവരെ പിന്തള്ളിയാണ് മെസ്സി ജേതാവായത്. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാലുവര്‍ഷം മെസ്സി, പുരസ്‌കാര ജേതാവായിരുന്നു.  കഴിഞ്ഞവര്‍ഷത്തെ ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മികച്ച ലീഡില്‍ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.
 
ബാര്‍സ കോച്ച് ലൂയി എന്റിക്വെയും മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് വെന്‍ഡല്‍ സില്‍വ ലിറ സ്വന്തമാക്കി. മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് അമേരിക്കന്‍ താരമായ കാര്‍ലി ലോയ്ഡും, മികച്ച വനിതാ ടീം പരിശീലകയായി അമേരിക്കയുടെ തന്നെ ജില്‍ എല്ലിസും തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Post Your Comments


Back to top button