കൊച്ചി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രത്തെ നന്ദി അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ആണ് ശബരിമലയെയും ഗുരുവായൂര്‍ ക്ഷേത്രത്തെയും ഉള്‍പ്പെടുത്തിയത്. കേന്ദ്രസാംസ്‌ക്കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയെ നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിന് പിന്നാലെ കേരളത്തിലെ മൂന്നാമത്തെ തീര്‍ത്ഥാടക കേന്ദ്രമാണ് ഇതോടെ പ്രസാദ് പദ്ധതിയില്‍ ഇടം പിടിക്കുന്നത്. ക്ഷേത്രത്തിന് പുറമെ ക്ഷേത്ര നഗരങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതോടെ വികസനം സാധ്യമാകും.
Post Your Comments