പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് പേരയില്‍ അബൂബക്കറാണ് അറസ്റ്റിലായത്. വെക്കം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അബൂബക്കറിന്റെ തമിഴ്‌നാട്ടില്‍ പഠിക്കുന്ന മകളുടെ സഹപാഠിയാണ് കാണാതായ പെണ്‍കുട്ടി. ബന്ധുക്കളുടെ പരാതി പ്രകാരം അവധിദിവസങ്ങളിലും മറ്റും പെണ്‍കുട്ടി അബൂബക്കറിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടി മതംമാറിയതായി ബന്ധുക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയില്‍നിന്ന് ബസ് കയറ്റി വിട്ടിട്ടുണ്ടെന്നാണ് അബൂബക്കര്‍ നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെരിന്തില്‍മണ്ണയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് പെണ്‍കുട്ടിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബൂബക്കറിനെ അറസ്റ്റുചെയ്തത് മതംമാറ്റത്തിന് പ്രേരിപ്പിക്കല്‍, മതസൗഹാര്‍ദ്ദ, തകര്‍ക്കാനുള്ളശ്രമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.
കാണാതായ കുട്ടിയുടെ ബന്ധുക്കള്‍ പെരിന്തല്‍മണ്ണയിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനാവാത്തതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ അബൂ
Post Your Comments