കെ എസ് ആർ ടി സിയുടെ എസി ലോ ഫ്ലോർ ബസുകൾ ഇനി വീൽ ചെയർ ഫണ്ട്ലി ആകാൻ ഒരുങ്ങുന്നു. എല്ലാ ഇത്തരം ബസുകളിലും “വീൽ ചെയർ സൌഹൃദ ബസ് ” എന്നാ സ്റ്റിക്കറും ഒട്ടിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ബസുകളിലെ അകത്തേയ്ക്ക് കയറുന്ന വാതിലിനോടു ചേർന്നാണ് റാമ്പ് പോലെയുള്ള സൗകര്യം അധികൃതർ ഒരുക്കുന്നത്. ഇത് സ്റൊപ്പിലെത്തുമ്പോൾ താഴ്ന്ന് വീൽ ചെയർ അകത്തേയ്ക്ക് കടത്താം. മാത്രവുമല്ല അകത്തു കടന്നാലും ഇത്തരക്കാർക്ക് ആവശ്യമുള്ള സ്ഥലം ബസിൽ അനുവദിക്കണം എന്നും കെ എസ് ആർ ടി സി നിർദ്ദേശം പുറപ്പെടുവിക്കാനാണ് തീരുമാനം.
ബസിൽ വീൽ ചെയർ അകത്തു കയറ്റുന്നതിനുള്ള റാമ്പ് ഉണ്ടെന്നുള്ള അറിയിപ്പും ബസിൽ പതിപ്പിക്കാനാണ് തീരുമാനം. മധ്യഭാഗത്തെ വാതിലിലാണ് ഈ സ്റ്റിക്കർ ഉണ്ടാവുക, ഇതുവഴിയാണ് അകത്തേയ്ക്ക് കയറാനുള്ള സൌകര്യവും ഉണ്ടാവുക . ഇതുവഴി അകത്തേയ്ക്ക് കയറാനുള്ള സഹായം ചെയ്യേണ്ടത് ബസിലെ കണ്ടക്ടറുടെ ഉത്തരവാദിത്തമാണ്, ഇതിനായി അദ്ദേഹത്തോട് ആവശ്യപ്പെടുകയും ആവാം. ഇതിനു മുൻപ് തന്നെ ഇ സി ലോ ഫ്ലോർ ബസുകളിൽ വീൽ ചെയർ റാമ്പ്കൾ ഉണ്ടായിരുന്നെങ്കിലും ആർക്കും അറിവുണ്ടായിരുന്നില്ല, ഈ സൗകര്യം ആരും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിൽ ഇത്തരം ബസുകളിൽ ഈ സൗകര്യം എല്ലാവരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഈ പുതിയ തീരുമാനത്തോടെ ഇനിമുത്തൽ കേരളവും ഭിന്നശേഷിയുള്ളവരുടെ കാര്യത്തിൽ അനുകൂല നിലപാടുകൾ സ്വീകരിച്ചു തുടങ്ങുകയാണ്.
Post Your Comments