വാട്സ് ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. വാട്സ് ആപ്പിന്റെ പേരില്‍ വരുന്ന ചില സന്ദേശങ്ങള്‍ വൈറസുകളാണെന്ന് റിപ്പോര്‍ട്ട്. കൊമോഡോയിലെ സെക്യൂരിറ്റി റിസര്‍ച്ചാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാട്സ് ആപ്പ് ഒഫീഷ്യല്‍ എന്ന പേരിലാണിവ ഇ-മെയിലുകളായി വരുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയറുകള്‍ വ്യാപിക്കുകയും ചെയ്യും. സാധാരണഗതിയില്‍ മാല്‍വെയറുകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു സിപ് ഫയലായിരിക്കും ലഭിക്കുക. ഇത് നിരവധി ഫോള്‍ഡറുകളിലേക്ക് പകര്‍പ്പുകളായി സിസ്റ്റത്തിലാകെ ബാധിക്കും.
ഇവയാണ് സാധാരണയായി വരുന്ന സന്ദേശങ്ങള്‍:
• An audio memo was missed. Ydkpda
• You have obtained a voice notification xgod
• A short vocal recording was obtained npulf
• A brief audio recording has been delivered! Jsvk
• You have a video announcement. Eom
• A sound announcement has been received sqdw
• You’ve recently got a vocal message. Yop
• A brief video note got delivered.
Post Your Comments