തിരുവനന്തപുരം: എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നേതൃത്വത്തിന് എങ്ങനെ ഉത്തരവാദിത്തമുണ്ടാവുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. തട്ടിപ്പില്‍ ജില്ലാ ശാഖകള്‍ക്ക് മാത്രമല്ലേ ഉത്തരവാദിത്തമെന്നും കോടതി ചോദിച്ചു. വെള്ളാപ്പള്ളി നടേശനടക്കം നാലുപേര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം വായ്പ കരാര്‍ ഒപ്പിട്ടത് എസ്.എന്‍.ഡി.പി യോഗംമാണെന്ന് വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു. പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിജിലന്‍സും വ്യക്തമാക്കി. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 80:30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിട്ടുണ്ടെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടന്ന പ്രാഥമിക രഹസ്യ പരിശോധനയില്‍ വ്യാജ പേരുകളുപയോഗിച്ചും മതിയായ രേഖകള്‍ ഇല്ലാതെയുമാണ് വായ്പ്പകള്‍ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഹര്‍ജിയില്‍ കോടതി ഈ മാസം 20ന് വിധി പറയും.
Post Your Comments