അടൂര്‍: കഴിഞ്ഞദിവസം പിടിയിലായ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെടുത്തി ഇതുമായി ബന്ധമില്ലാത്ത പെണ്‍കുട്ടികളുചെ ഫോട്ടോയും കമന്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് 1500 ഓളം പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവ വഴിയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.
അറസ്റ്റിലായ പെണ്‍കുട്ടികള്‍ എന്ന തരത്തിലാണ് പ്രചാരണം നടന്നത്. ഇതിനെതിരെ ഒരു പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും അടൂര്‍ ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ഡി.വൈ.എസ്.പി എസ്.റഫീഖ് കേസെടുക്കുകയായിരുന്നു. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവ പരിശോധിച്ചപ്പോള്‍ അടൂര്‍ മേഖലയില്‍ നിന്ന് മാത്രം രണ്ടായിരത്തിലേറെ പേര്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇവ എവിടെ നിന്നാണ് പ്രചരിച്ച് തുടങ്ങിയതെന്നുള്ള അന്വേഷണവും പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. അടൂര്‍ സി.ഐ എം.ജി സാബു, എസ്.ഐ കെ.എസ് ഗോപകുമാര്‍ എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.
Post Your Comments