സുജാത ഭാസ്കര്‍
1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുകയും പൂജ നടത്തുകയും ചെയ്തിട്ടില്ലെന്ന് തെളിവ് ചോദിക്കുന്ന കോടതി നാളെ സാക്ഷാൽ അയ്യപ്പൻ ജീവിച്ചിരുന്നതിനും തെളിവ് ചോദിച്ചേക്കാം.വിശ്വാസങ്ങളിൽ തൊട്ടു കളിക്കുന്ന ഒരു വിധിയും പുറപ്പെടുവിക്കാൻ കോടതിക്കനുവാദമില്ല . ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് അയ്യപ്പൻ പറഞ്ഞിട്ടുമില്ല, ശബരിമല.സ്ത്രീകൾക്ക് നിഷിദ്ധവും അല്ല.പക്ഷെ നൂറ്റാണ്ടുകളായി ആചരിച്ചു പോകുന്ന വിശ്വാസമാണ് ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾ പോകരുതെന്നത്.. വിശ്വാസികളായ സ്ത്രീകൾ ഇത് ആചരിക്കുന്നുമുണ്ട്. ഇതിന്റെ ഒരുകാരണം എല്ലാ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾ പ്രവേശിക്കരുതെന്ന ഒരു വിശ്വാസം നിലനിൽക്കുന്നത് കൊണ്ടും 41 ദിവസത്തെ വ്രതം സ്ത്രീകൾക്ക് ഈ കാരണത്താൽ ചെയ്യാൻ സാധിക്കാത്തതു കൊണ്ടുമാണ് . മറ്റൊന്ന് സീസണിൽ മാത്രം ഭക്ത ജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല.ദക്ഷിണേന്ത്യയിലെ എല്ലാ ഭക്തന്മാരും പോകുന്നതുകൊണ്ട് തന്നെ വളരെയേറെ തിരക്കുമായിരിക്കും.ഈ തിരക്ക് ഇപ്പോൾ തന്നെ നിയന്ത്രണാ തീതമാണ് . സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിച്ചാൽ സുരക്ഷാ സംവിധാനങ്ങൾ അവതാളത്തിലാകുകയും നിയന്ത്രിക്കാൻ കഴിയാതെയാവുകയും ചെയ്യും.ഇത് പ്രായോഗികം ആണെന്ന് കരുതുന്നില്ല.
കോടതി നിരീക്ഷണം നടത്തുമ്പോൾ കേരളത്തിലെ ദേവസ്വം ബോർഡ് എന്തുകൊണ്ട് വിശ്വാസികളുടെ ആചാരങ്ങളെ പറ്റി കോടതിയെ ബോധ്യപ്പെടുത്തുന്നില്ല?കോടതിക്ക് നിരീക്ഷണം ആവാം. പക്ഷെ വിശ്വാസങ്ങളിലും ആചാരങ്ങളിലും കൈകടത്തിയാൽ അത് വിശ്വാസി സമൂഹത്തിൽ തന്നെ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് ഓർക്കേണ്ടതുണ്ട്.കുറച്ചു കാലങ്ങളായി വിശ്വാസികളല്ലാത്ത ചിലര്‍ ശബരിമലയിൽ പ്രവേശിക്കാൻ ഇന്ദി മുറവിളി കൂട്ടുന്നു. അതും ആർത്തവ ദിവസങ്ങളിൽ കയറണമെന്ന് പോലും വാദിക്കുന്നു. ഇവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.കാരണം ഭക്തിയോടെ പോകുന്ന, ബ്രഹ്മചര്യ വ്രതത്തോടെ പോകുന്ന ഒരു പുണ്യ ക്ഷേത്രമാണ് ശബരിമല.
1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുകയും പൂജ നടത്തുകയും ചെയ്തിട്ടുണ്ടാവും. ഇല്ലെന്ന് പറയാന്‍ എന്തെങ്കിലും തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.കോടതിയുടെ ഈ ചോദ്യം തന്നെ അപഹാസ്യമാണ്. 1500 വർഷം മുൻപ് അയ്യപ്പൻ ജീവിച്ചിരുന്നോ എന്ന് തെളിവ് കൊണ്ടുവരാനും കോടതി ആവശ്യപ്പെടുമോ? ഈ ഹര്‍ജ്ജി കൊടുത്തത് തന്നെ ഏതെങ്കിലും അവിശ്വാസി ആയിരിക്കുമെന്നതു പകൽ പോലെ വ്യക്തമാണ്.വൃശ്ചികമാസം മുതൽ ധനു വരെയുള്ള ഒരു മണ്ഡലക്കാലം അയ്യപ്പ ഭക്തർക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. ഈ സമയത്ത് വിശ്വാസികൾ ഭക്തിയോടെ അയ്യപ്പനെ സ്മരിക്കുമ്പോൾ അവിശ്വാസികളായ ചില തല്പര കക്ഷികൾ ഈ സീസാൻ വിവാദം ഉണ്ടാക്കാനായി അത്തരം ഉപയോഗിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
അയ്യപ്പൻ ശബരിമലയിൽ ഉള്ളത് കൌമാരം കടന്നുള്ള ബ്രഹ്മചര്യാവസ്ഥയിലാണ് . ശാസ്താവിന്റെ ക്ഷേത്രങ്ങൾ കേരളത്തിൽ പലസ്ഥലങ്ങളിലും ഉണ്ട്.കുളത്തൂപുഴയിൽ ബാലക രൂപത്തിലും, അച്ചൻകോവിലിൽ കുടുംബസ്ഥനായും , ആര്യങ്കാവിൽ സന്യാസിയായും ആണ് പ്രതിഷ്ഠാ സങ്കല്പങ്ങൾ. ഇവിടെയെല്ലാം സ്ത്രീകൾക്ക് നിഷിദ്ധവുമല്ല. പക്ഷെ ശബരിമലയിൽ പന്തല രാജാവിനോട് യാത്ര പറഞ്ഞു താപസ യോഗിയായി ധ്യാനത്തിൽ ,യോഗാസനത്തിൽ ഇരിക്കുന്ന ഭാവത്തിലാണ് അയ്യപ്പന്റെ പ്രതിഷ്ഠ തന്നെ. ഈ കഠിന ബ്രഹ്മചാരിയായ അയ്യപ്പൻറെ അടുതെതാൻ അതേപോലെ കഠിന വ്രതമാണ് മാലയിട്ടു കഴിഞ്ഞാൽ ഓരോ ഭക്തനും പാലിക്കേണ്ടത്. മാലയിട്ടാൽ സ്വയം അയ്യപ്പൻ ആകുകയാണ് ഓരോ ഭക്തനും.ഇന്ന് കേരളത്തിലെ ചിലര്‍ ഒരു ഒഴുക്കാൻ മട്ടിലുള്ള വ്രതമെദുക്കുമ്പൊൽ തമിഴ്നാട് ,ആന്ധ്ര, തെലങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തന്മാർ എല്ലാ നിയമങ്ങളും ആചരിച്ചാണ് മല കയറുന്നതെന്നതാണ് ശ്രദ്ധേയം.
അയ്യപ്പനെ സ്ത്രീ വിരോധിയാക്കാൻ ആർക്കാണ് ഇത്ര താല്പര്യം? അയ്യപ്പൻ സ്ത്രീ വിരോധിയല്ല.ചില ഫെമിനിസ്റ്റു ചിന്താഗതിക്കാർ അങ്ങനെയാക്കാൻ ശ്രമിച്ചേക്കാം. പക്ഷെ യാഥാർത്ഥ്യം എന്താണ്? ചെങ്ങന്നൂർ ദേവിയുടെ ത്രിപ്പൂത്താറാട്ട് ആഘോഷിക്കുന്നവരാണ് നമ്മൾ.ഹൈന്ദവ ആഹാരങ്ങൾ ചില വിശ്വാസങ്ങൾക്കധിഷ്ടിതമാണ് അതിനെഒക്കെ ഒറ്റയടിക്ക് മാറ്റാൻ നമ്മളാൽ കഴിയില്ലെന്നതാണ് സത്യം. കടൽ പോലെ പരന്നു കിടക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഇത്തരം ചെറിയ വിഷം കലക്കിയാൽ കലങ്ങുന്നതല്ല..
Post Your Comments