International

പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ റെയ്ഡ്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകര്‍ക്കായി പാകിസ്ഥാനില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ബഹാവല്‍പൂര്‍, ഝലൂം, ഗുജ്രന്‍വാല തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ആക്രമണത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സംയുക്ത അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്.

ഇന്ത്യയിലുണ്ടായ ഒരാക്രമണത്തില്‍ ഇത്രയും വേഗത്തില്‍ പാകിസ്ഥാന്‍ നടപടിയെടുക്കുന്നത് ഇതാദ്യമായാണ്. ബഹാവല്‍പൂരില്‍ നിന്നുള്ള തീവ്രവാദികളാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആദ്യം മുതല്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടേയും ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റേയും സംയുക്ത സംഘത്തെയാണ് അന്വേഷണത്തിനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ചത്.

ഇന്ത്യയുടെ ആരോപണങ്ങളില്‍ അന്വേഷണം സുതാര്യമായിരിക്കുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിനെത്തിയ ഭീകരര്‍ ബന്ധപ്പെട്ട പാക് ടെലിഫോണ്‍ നമ്പറുകള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നേരത്തെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button