ഫോണ്‍ നമ്പറുകളും ഇനി ഇല്ലാതാകുമെന്ന് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് സ്വന്തം ബ്ലോഗില്‍ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയോടെ ഫോണ്‍ നമ്പറുകള്‍ ഇല്ലാതാകുമെന്നാണ് ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ആറുമാസം കൊണ്ട് 100 മില്യണ്‍ പുതിയ ഉപയോക്താക്കളാണ് മെസഞ്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. വോയിസ് കോള്‍, വീഡിയോ കോള്‍, ടെക്സ്റ്റിങ് എല്ലാം സാധ്യമാക്കുന്നതാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരാളെ ബന്ധപ്പെടുന്നതിലേറെ മെസഞ്ചര്‍ ഉപയോഗിച്ച് ചെയ്യാനാകുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരാളെ ബന്ധപ്പെടുന്ന പ്രവണത കുറഞ്ഞുവരുമെന്ന് മെസഞ്ചര്‍ ചീഫ് ഡേവിഡ് മാര്‍ക്‌സ് പറയുന്നു. ഒരാളുടെ ഫോണ്‍ നമ്പര്‍ അറിയില്ലെങ്കിലും അയാളുമായി ബന്ധപ്പെടാന്‍ മെസഞ്ചര്‍ സഹായിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും മാര്‍കസ് പറയുന്നു.
Post Your Comments