കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന്‍ നിയമോപദേശം തേടുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാട്ടി ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. വിക്രമന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജനെ സി.ബി.ഐ തിരുവനന്തപുരത്ത് വച്ച് ആദ്യം ചോദ്യം ചെയ്തത്. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെ കുറിച്ച് പരാമര്‍ശമുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പത്തൊന്‍പത് പേരെ പ്രതികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Post Your Comments