ഇന്‍ഡോര്‍: പുരുഷ ഗുസ്തി താരത്തെ 21 കാരി ഒരു മിനിറ്റിനുള്ളില്‍ മലര്‍ത്തിയടിച്ചു. ഗ്വാളിയോര്‍ സ്വദേശിനി റാണി റാണെയാണ് പുരുഷ എതിരാളിയായ വിനോദിനെ മലര്‍ത്തിയടിച്ചത്. മധ്യപ്രദേശില്‍ നടന്ന എംഹൗ ഗുസ്തി മത്സരത്തിലായിരുന്നു സംഭവം. 45 കിലോ വിഭാഗത്തില്‍ മത്സരത്തിനെത്തിയ കയറി വിനോദിനെ വെല്ലുവിളിക്കുകയായിരുന്നു. റാണിയുടെ വെല്ലുവിളി പരിഹാസത്തോടെ സ്വീകരിച്ചാണ് വിനോദ് ഗോധയില്‍ എത്തിയത്. എന്നാല്‍ മത്സരം തുടങ്ങി ഒരു മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് വിനോദിനെ റാണി മലത്തിയടിക്കുകയായിരുന്നു.
നേരത്തെയും പുരുഷ താരങ്ങളെ തോല്‍പ്പിച്ചിട്ടുണ്ടെന്ന് റാണി മത്സരശേഷം പറഞ്ഞു. ശക്തിയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് ഒട്ടും പിന്നിലല്ല സ്ത്രീകള്‍ എന്ന് ബോധ്യപ്പെടുത്താനാണ് വിനോദിനെ വെല്ലുവിളിച്ചതെന്നും റാണി വ്യക്തമാക്കി. റാണിയുടെ പ്രകടനം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്ന് ഒളിമ്പ്യന്‍ ക്രിപാശങ്കര്‍ പട്ടേല്‍ പറഞ്ഞു.
Post Your Comments