Kerala

റോഡിലെ കുഴിയടയ്ക്കാത്തത് എന്താണെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി : റോഡുകളിലുണ്ടാകുന്ന കുഴികളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി നിര്‍ദ്ദേശിച്ചു.

റോഡുകളിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനങ്ങളിലെ യാത്രികര്‍ മരിക്കുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ നിരീക്ഷിച്ചു. ക്രിസ്മസ് തലേന്ന് ഇരുചക്ര വാഹനത്തില്‍ ഭര്‍ത്താവിനോടൊത്ത് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ വൈറ്റില-പേട്ട റോഡില്‍ റിലയന്‍സ് പമ്പിന് സമീപമുള്ള കുഴിയില്‍ ചാടിയ ബസ്സിടിച്ച് മരിച്ച സംഭവത്തിലാണ് നടപടി. ഉദയം പേരൂര്‍ സ്വദേശി ജോര്‍ജിന്റെ ഭാര്യ അനിതയാണ് (45) മരിച്ചത്. പൊതുപ്രവര്‍ത്തകനായ സി.ജെ ജോണ്‍സണാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button