Editorial

വായു മലിനീകരണം തടയാനും സുഗമമായ ഗതാഗതത്തിനും കോഴിക്കോട്-ഡല്‍ഹി പരീക്ഷണങ്ങള്‍ മാത്രുകയാക്കാവുന്നത്.

എഡിറ്റോറിയൽ

ഡൽഹിയിൽ വാഹനിയന്ത്രണത്തിനായി എ.എ.പി സർക്കാർ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പർ നിയമത്തിൽ ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. നിയന്ത്രണം ജനുവരി 15 വരെ തുടരാമെന്നും വാഹനനിയന്ത്രണത്തിനെതിരെയുള്ള ഹരജികൾ 15ന് പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഡല്‍ഹി മെട്രോയും കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി(ഡി.ഡി.എ.)യും പദ്ധതിക്ക് പൂര്‍ണപിന്തുണ നല്കിയിട്ടുണ്ട്. ബി.ജെ.പി. ഭരിക്കുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും പദ്ധതിക്ക് സഹകരണം നൽകിയിട്ടുമുണ്ട്. ഡൽഹിയെ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് ഒഴിവാക്കാൻ എല്ലാ അധികാര വർഗങ്ങളും ഒന്നിച്ചുണ്ട് എന്നത് വളരെയധികം സന്തോഷം നല്കുന്ന ഒരു വിഷയമാണ്. മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്ന ഒരു മാതൃക കൂടിയായി മാറുകയാണ് ദൽഹി ഇപ്പോൾ.

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ രാജ്യ തലസ്ഥാനം എന്നാ നിലയിൽ ദൽഹിയിലെ ഗതാഗതത്തിന്റെ എണ്ണം താരതമ്യപ്പെടുതാവുന്നതിലും അധികമാണ് . നമ്മുടെ ചെറിയ കൊച്ചിയിലെ വായു മലിനീകരണത്തിന്റെ തോത് പോലും എത്രയോ അധികമാനെന്നിരിക്കെ ദൽഹി പോലെയൊരു സംസ്ഥാനതിന്റെ തോത് എത്രയോ ഇരട്ടിയയിരിക്കാം. ഈ അവസ്ഥയിലാണ് സംസ്ഥാനത്തു നമ്പർ അനുസരിച്ചുള്ള വാഹനങ്ങളുടെ നിയന്ത്രണം നടപ്പിൽ വരുത്തിയത്. വളരെ വലിയ സ്വീകാര്യതയാണ് ഈ നിലപാടിന് സർക്കാരിന് ലഭിച്ചത്. ഒറ്റ അക്കം ഉള്ളതും ഇരട്ട അക്കം ഉള്ളതുമായ നമ്പരുകൾ ഉള്ള വാഹനങ്ങൾക്ക് പ്രത്യേക ദിവസങ്ങളിൽ വിലക്കേർപ്പെടുത്തുക എന്ന രീതിയാണ് ഇവിടെ അവലംബിച്ചത് .

കോഴിക്കോട് ജില്ലയിൽ ഇതിനു സമാനമായ ഒരു നിയമം ജില്ലാ കലക്ടർ പുറപ്പെടുവിച്ചിരുന്നു. ടൌണിൽ സ്വകാര്യ വാഹനവുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കാൻ എന്നാ പേരിൽ ഏർപ്പെടുത്തിയ നിയമത്തിൽ പറയുന്നത് ഒരാൾ മാത്രമേ കാറിൽ ഉള്ളൂ എങ്കിൽ കാര് ടൌണിൽ ഉപയോഗിയ്ക്കാൻ പാടില്ല എന്നതായിരുന്നു അത്. മറിച്ചു ബൈക്ക് പോലെയുള്ളവ ഉപയോഗിക്കാം. ഇതുമൂലം നഗരത്തിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനും കഴിഞ്ഞിരുന്നു. ഡൽഹിയും നമ്മുടെ സ്വന്തം കോഴിക്കോടും നല്ലൊരു ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുള്ളപ്പോൾ എന്തുകൊണ്ട് നഗരങ്ങളിലെ തിരക്കും മലിനീകരണവും കുറയ്ക്കാൻ കേരള സംസ്ഥാന സർക്കാരിന് ഇങ്ങനെയൊരു നിലപാട് ധൈര്യ സമേതം എടുത്തുകൂടാ?

കൊച്ചി പോലെയുള്ള നഗരങ്ങളിലെ മാലിന്യ തോത് ദിനം പ്രതി വർദ്ധിക്കുക തന്നെയാണ്. ഇതിൽ വാഹനങ്ങൾ മുഖാന്തരം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തന്നെയാണ് ഏറ്റവും കൂടുതൽ. കാർ കമ്പനികൾ ഓരോ മാസവും പുതിയ പുതിയ വാഹനങ്ങൾ ഇറക്കുന്നുണ്ട്. അതൊക്കെയും വാങ്ങി പരീക്ഷിക്കുന്നവരാന് നമ്മൾ മലയാളികൾ. ഒരുപക്ഷെ വാഹനങ്ങളോടുള്ള താൽപ്പര്യവും ആർഭാടം കാണിക്കാനും ഈ ശീലം മലയാളി ആവർത്തിക്കുന്നു. രാജ്യത്തിലെ മറ്റു സംസ്ഥാനത്തുള്ളവരെക്കാൾ ഇത്തരം ചിന്തകൾ മലയാളിയ്ക്ക് കൂടുതൽ ആണു താനും. ഇതിനു നിയന്ത്രണം സ്വയം കൊണ്ട് വരിക എന്നത് അത്ര എളുപ്പമല്ല മലയാളിയ്ക്ക്. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് സർക്കാർ തന്നെയാണ്. കോഴിക്കോട് കൊണ്ട് വന്ന നിയമങ്ങള സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാവുന്നതാണ് . അതുപോലെ തന്നെ ദൽഹിയിലെ പരിഷ്കാരവും അനുകരിക്കാനുള്ള നിലപാടും എടുക്കാവുന്നതാണ്. മലിനീകരണത്തിനപ്പുറം സുഗമമായ ഗതാഗതത്തിനും ഇത്തരം നിലപാടുകൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായേ പറ്റൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button