International

ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി അമേരിക്ക യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു

പ്യോങ്യാങ്: ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി വടക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അമേരിക്ക ശക്തിയേറിയ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. ദക്ഷിണ കൊറിയയ്ക്കുമേല്‍ ബി-52 പോര്‍വിമാനങ്ങള്‍ പറത്തി യുഎസ് തങ്ങളുടെ സഖ്യകക്ഷിയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഉത്തര കൊറിയ അതീവ നശീകരണശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സാഹചര്യത്തിലാണ് അമേരിക്ക വ്യോമാഭ്യാസം നടത്തിയത്. ദക്ഷിണ കൊറിയയുടെ എഫ്-15, അമേരിക്കയുടെ തന്നെ എഫ്-16 വിമാനം എന്നിവയുടെ അകമ്പടിയോടെയായിരുന്നു അമേരിക്കയുടെ വ്യോമാഭ്യാസം.

അതേസമയം ബോംബ് പരീക്ഷണത്തെ ന്യായീകരിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button