ഇസ്ലാമാബാദ് : പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ അന്വേഷണം വേഗത്തിലാക്കുമെന്ന് അമേരിക്കയോട് പാകിസ്ഥാന്‍. അന്വേഷണം നടത്തുമെന്നും സത്യം ഉടന്‍ പുറത്തു കൊണ്ടു വരുമെന്നും പാക് പ്രസിഡന്റ് നവാസ് ഷെരീഫ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോട് പറഞ്ഞു.
പാകിസ്താനിലെ തീവ്രവാദി സംഘടന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് പത്താന്‍കോട്ട് ആക്രമണമെന്നതിനുള്ള തെളിവുകള്‍ ഇന്ത്യ പാകസ്താന് കൈമാറിയ സാഹചര്യത്തിലായിരുന്നു കെറിയും ഷെരീഫും ചര്‍ച്ച നടത്തിയത്. ജോണ്‍ കെറി അന്വേഷണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍്ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
തീവ്രവാദത്തിനെതിരെ നടപടികളുമായി മുന്നോട്ടുപോകുന്നതിനൊപ്പം തന്നെ ഇന്ത്യ – പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച നടക്കുമെന്ന് കെറി പ്രത്യാശ പ്രകടിപ്പിച്ചു. നവാസ് ഷെരീഫും പാകിസ്താനും അവരുടെ മണ്ണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് കരുതുന്നതായും അദ്ദേഹം പ്രസ്താവനയില് പറഞ്ഞു.
Post Your Comments