ജപ്പാനിലെ ഹോക്കൈഡോ ഐലാണ്ടിലെ കാമി ഷിരാതാകി എന്ന ഒറ്റപ്പെട്ട പ്രദേശത്തെ റെയിൽവേ സ്റേഷൻ ആയിരുന്നു യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് അടയ്ക്കാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചത്. പക്ഷെ സ്റ്റേഷന്‍ അടച്ചതിനു ശേഷമാണ് ജപ്പാന്‍ റെയില്‍വെ അതോറിറ്റി ആ സ്റ്റേഷനില്‍ നിന്ന് ഒരു പെണ്‍കുട്ടി എല്ലാ ദിവസവും രാവിലെ ട്രെയിനില്‍ കയറുകയും, വൈകിട്ട് അവിടെ ഇറങ്ങുകയും ചെയ്തിരുന്ന സംഭവം ഓർത്തത്. അവളെക്കുറിച്ച് സർക്കാർ പ്രതിനിധി അന്വേഷിച്ചപ്പോൾ ആ പെണ്‍കുട്ടി ഹൈസ്കൂൾ വിദ്യാർഥിനിയാണെന്നും അവൾക്കു സ്കൂളിൽ പോകാൻ മറ്റു യാത്ര ഉപാധികളില്ലെന്നും റെയിൽവേ അധികൃതർക്ക് മനസ്സിലായി.
പക്ഷെ ഒരിക്കലും തനിക്കിനി പഠിക്കാൻ മർഗ്ഗമില്ലെന്നു കരുതിയ ആ പെണ്‍കുട്ടിയെയും മറ്റുള്ളവരെയും അമ്പരപ്പിച്ചു റെയിൽവേ എടുത്ത തീരുമാനം അവളുടെ ബിരുദ പഠനം പൂർത്തിയാകുന്നതു വരെ ജപ്പാന്‍ റെയില്‍വെ അതോറിറ്റി ആ റെയില്‍വെ സ്റ്റേഷന്‍ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിലൂടെ ജപ്പാന്‍ എന്ന രാജ്യവും അവരുടെ ഈ ഉജ്ജ്വലവും, അസാധാരണവുമായ തീരുമാനവും ലോകത്തിനു മുന്നില്‍ ഒരു മാതൃകയായി മാറി.
Post Your Comments