സിഡ്നി: എട്ട് വയസുകാരിയായ മകളെ സ്വകാര്യ ഭാഗത്ത് തലോടിയ മുന്‍ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സംഭവം സോഷ്യല്‍ മീഡിയകളും കായികലോകവും വിവാദം ഏറ്റെടുത്തതോടെ താരം തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ എ.എന്‍.എസ് സ്റ്റേഡിയത്തില്‍ വിരമിച്ച കളികാര്‍ക്കുള്ള മത്സരത്തിലായിരുന്നു സംഭവം.നാല്പതിനായിരത്തോളം ഓളം കാണികള്‍ നോക്കി നില്‍ക്കെയാണ് ക്രേഗ് ഫോസ്റ്ററുടെ വികൃതികള്‍. ഇതിന്റെ വീഡിയോ വൈറലായതോടെ കടുത്ത ഭാഷയിലാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി മോശം കമന്റുകളും വന്നു. ഇതോടെ താരം ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാമെന്നും താന്‍ സ്നേഹപൂര്‍വം മകളെ തലോടുകയാണ് ചെയ്തിരിക്കുന്നതെന്നും ക്രേഗ് ഫോസ്റ്റര്‍ പറഞ്ഞു
Post Your Comments