സ്വന്തം രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് ആ രാജ്യത്തിലെ തന്നെ റിബലുകളായ ചെറുപ്പക്കാരെ കൂട്ടുക എന്നതാണ് ഭീകരവാദത്തിന്റെ ഏറ്റവും വ്യത്യസ്തവും വേദനിപ്പിക്കുന്നതുമായ മുഖം. എന്നാൽ അത്തരമൊരു നശീകരണത്തിനൊരുങ്ങുകയാണ് ഐ എസ് എന്ന ഭീകര സംഘടന ഇപ്പോൾ. വർഷങ്ങളായി തുടങ്ങിയ പ്രതിരോധ പാഠങ്ങൾ കുഞ്ഞു പ്രായത്തിൽ തന്നെ മറ്റുള്ളവരിലേയ്ക്ക് കുത്തി വച്ച് പലതും വാഗ്ദാനം നടത്തിയ ശേഷം സ്വന്തം രാജ്യത്തിനെതിരെ തന്നെ ഉപയോഗിക്കുക എന്നാ നീചമായ കൃത്യമാനു ഐ എസിന്റെത് . ഇത്തവണ ഇര യൂറോപ്പാണ് . ഫ്രാൻസിൽ മാസങ്ങൾക്ക് മുൻപ് നടന്ന ഭീകരാക്രമണം ഒന്നുമല്ല അതിലും വലുത് വരാനിരിക്കുന്നു എന്നുമാണ് ഭീകരവാദ വിരുദ്ധസേന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
യൂറോപ്പിനെ തകർക്കുന്നതിനു യൂറോപ്പിലെ തന്നെ യുവാക്കൾ ഉൾപ്പെടുന്ന സമൂഹത്തെയാണ് ഐ എസ നിയോഗിക്കുക. രാജ്യത്തിൽ നിന്നുള്ള വ്യത്യസ്ത ചിന്താഗതിക്കാരായ ആൾക്കാരെ ഒന്നിച്ചു കൂട്ടി, രാജ്യത്തിനെതിരെ നശീകരണത്തിനുള്ള ഉപദേശങ്ങളും ധൈര്യവും പകർന്നു കൊടുക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. ആയുധത്തിന്റെ ഉപയോഗം ,മാനസികവും ശാരീരികവുമായ പരിശീലനം എന്നിവയൊക്കെ കഴിഞ്ഞു വന്നവരാണ് ഇസ്ലാമിക് സ്റ്റെറ്റിന്റെ ഇത്തരം അടിമകൾ.
ഐ എസിൽ ചേർന്ന ശേഷം തിരിച്ചു വന്നവർക്ക് പോലും തങ്ങൾ പോയ വഴി തെറ്റാണെന്ന് അഭിപ്രായമില്ലെന്നാണ് ഭീകരവാദ വിരുദ്ധസേന അഭിപ്രായപ്പെടുന്നത്. പാരീസിൽ ഉണ്ടായ ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അതിലും വലുതാണ് വരാതിരിക്കുന്നതെന്ന ഔദ്യോഗിക അറിയിപ്പ് ഭയപ്പാടു ഉണ്ടാക്കുന്നത് തന്നെയാണ്.
Post Your Comments