Oru Nimisham Onnu ShradhikkooFacebook Corner

ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും രണ്ടാമത്തെ പുസ്തക പ്രകാശനത്തിന് തയ്യാറെടുത്ത് ഒരു യുവ എഴുത്തുകാരി

മലപ്പുറം: ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് കുതിക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. മലപ്പുറത്തെ യുവ എഴുത്തുകാരി സാഹിറ കുറ്റിപ്പുറവും അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.

സാമ്പത്തികമായി പരാധീനതകളുണ്ടെങ്കിലും തന്റെ രണ്ടാമത്തെ കവിതാസമാഹാരം പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് സാഹിറ. സമാഹാരത്തിന്റെ പേര് ‘അവള്‍ കവിത’. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുമുള്ള അംഗമാണ് സാഹിറ. തൃശ്ശൂര്‍ ഒല്ലൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഈ യുവ എഴുത്തുകാരി. പുസ്തകം വിറ്റുകിട്ടുന്ന പണം കൊണ്ടാണ് സാഹിറ തന്റെ പഠനച്ചെലവുകള്‍ നടത്തുന്നത്. മനസിലെ അഗ്നി തൂലികയിലൂടെ പ്രവഹിക്കുമ്പോഴാണ് തന്റെ പ്രതിബന്ധങ്ങളെ അവള്‍ ഒരു പരിധിവരെയെങ്കിലും മറക്കുന്നത്.

സമകാലിക സാമൂഹിക വിഷയങ്ങളാണ് സാഹിറയുടെ പുതിയ കവിതാ സമാഹാരത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അടുത്തമാസം 21 ന് സാഹിത്യ അക്കാദമി ഹാളില്‍വെച്ചാണ് പുസ്തക പ്രകാശനം. ഫേസ്ബുക്കിലെ കവിത ഗ്രൂപ്പാണ് ഇതിനുള്ള സഹായങ്ങള്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button