ടോൾ ബൂത്തുകൾ നിർബന്ധിത പിരിവു കേന്ദ്രങ്ങളാണെന്ന ആക്ഷേപത്തെ ശരി വയ്ക്കുന്ന എത്രയോ ഉദാഹണങ്ങൾ ഉണ്ടായിട്ടും പ്രതികരണങ്ങൾ ഉണ്ടായിട്ടും ഒന്നും ബന്ധപ്പെട്ട വകുപ്പോ പാർട്ടികളോ ഒന്നും പ്രതികരിച്ചു കണ്ടിട്ടില്ല. അനിയന്ത്രിതമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ടോൾ പിരിവിനെതിരെ ആദ്യ കാലങ്ങളിൽ തുടങ്ങി വച്ച സമരങ്ങള ഏറെ കുറെ അസ്തമിയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇപ്പോൾ ടോൾ പിരിവിന്റെ മുഖം മറ്റൊന്നാണ്. പാലിയേക്കരയ്ക്ക് സമാന്തരമായ പഞ്ചായത്ത് റോഡുകളിലൂടെ ഒന്നും നിങ്ങള്ക്ക് തൃശ്ശൂരോ അവിടുന്ന് തിരികെയോ വരാനാവില്ല. ഈ നിയമം പറഞ്ഞു സാധാരണക്കാരനെ ഭയപ്പെടുത്തുന്ന ആളും നിസ്സാരക്കാരനല്ല തൃശ്ശൂർ ചാലക്കുടി ഡി വൈ എസ് പി ആണ് ആൾ.
കഴിഞ്ഞ ദിവസം പാലക്കാട്ടുകാരനായ ഹരി രാമിനാണ് ഇത്തരത്തിൽ അനുഭവം ഉണ്ടായത്. എറണാകുളം- തൃശ്ശൂർ റോഡിലെ പാലിയേക്കര റോളിന്റെ സമാന്തരമായുണ്ടായ മറ്റൊരു പാതയിലൂടെ പോകവെയാണ് ഹരിയെ മഫ്തിയിൽ എത്തിയ “ഡി വൈ എസ് പി” ഔദ്യോഗിക വാഹനത്തിൽ എത്തി പിടികൂടിയത്. അതും രാത്രി പത്തരയ്ക്ക്. ഭാര്യയും കുഞ്ഞുമായി പോവുകയായിരുന്ന ഹരിയെ തടഞ്ഞു നിരത്തി ഈ വഴി പഞ്ചായത്തിന്റെ വഴിയാണെന്നും അവിടെയുള്ള പഞ്ഞ്ചായതുകാർക്ക് മാത്രമേ ഇതുവഴി പോകാൻ കഴിയൂ എന്നും അദ്ദേഹം തന്നെ അറിയിച്ചതായി ഹരി പറയുന്നു. അങ്ങനെ ഒരു നിയമം ഉണ്ടോ എന്ന് തനിയ്ക്കരിയില്ലെന്നു ഹരി തിരികെയും പറഞ്ഞു. തുടർന്ന് വാഹനത്തിന്റെ ബുക്കും പേപ്പറും ചോദിച്ച പൊലീസുകാരനു മുന്നിൽ ലൈസന്സിന്റെ കോപ്പി കൊണ്ട് കൊടുത്തത് ഡി വൈ എസ് പിയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നു ഹരി പറയുന്നു, തുടർന്ന് അദ്ദേഹം ഓരോജിനാൽ ലൈസന്സ് ആവശ്യപ്പെട്ടു. എന്നാൽ വാഹനത്തിൽ ഒറിജിനൽ രേഖകള വയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ അത് എടുതില്ലായിരുന്നു എന്ന് ഹരി പറഞ്ഞതോടെ ഡി വൈ എസ് പിയുടെ വിധം മാറുകയായിരുന്നു എന്ന് ഹരി ആരോപിക്കുന്നു, താനെന്നെ നിയമം പഠിപ്പിക്കേണ്ട എന്നാ രീതിയിൽ ഹരിയോട് അദ്ദേഹം തട്ടി കയറുകയും ചെയ്തതായി ഹരി പറയുന്നു.
രാത്രി പത്തരയ്ക്ക് ഭാര്യയും കൈക്കുഞ്ഞുമായി പോകുന്ന തന്നോട് തെല്ലു കരുണയും ഡി വൈ എസ് പി കാട്ടിയില്ലെന്ന് ഹരി പറയുന്നു. തുടർന്ന് വാഹനത്തിന്റെ ആര സി ബുക്ക് ഓഫീസിൽ വന്നു വാങ്ങാൻ പറഞ്ഞു അദ്ദേഹം സ്ഥലം വിടുകയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് ഇത് വച്ച് മുഖ്യമന്ത്രിയ്ക്കും വകുപ്പ് മന്ത്രിയ്ക്കും പരാതി അയക്കാൻ ഒരുങ്ങുകയാണ് ഹരി രാം ഇപ്പോൾ. കൂടാതെ എ സമയത്ത് ഹരി സംഭവം തത്സമയം വീഡിയോ തന്റെ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു, ഇതും തെളിവായി അദ്ദേഹത്തിന്റെ പക്കലുണ്ട്. സമാന്തര പാതയായ പഞ്ചായത്ത് റോഡിലൂടെ മഫ്തിയിൽ ഔദ്യോഗിക വാഹനത്തിൽ ഡി വൈ എസ് പി എങ്ങോട്ട് പോവുകയായിരുന്നു എന്നാ ചോദ്യം അപ്രസക്തമാണ് എങ്കിലും ഡ്യൂട്ടിയിൽ അല്ലാത്ത ഉദ്യോഗസ്ഥൻ പഞ്ചായത്ത് വഴി പോകുന്നത് നിയമപരമായി തെറ്റു ഇല്ലെങ്കിൽ പോലും ഇമ്മോറൽ ട്രാഫിക്കിന്റെ പേരിലാണ് തന്നോട് കയർത്തതെന്നു ഹരി പറയുന്നു. എന്നാൽ താൻ എന്ത് ഇമ്മോറൽ ആണ് ചെയ്തതെന്ന് മറു ചോദ്യത്തിന് ഇദ്ദേഹം ദേഷ്യപ്പെടുകയാണ് ചെയ്തതെന്നും ഹരി ആരോപിക്കുന്നു.
പാലിയേക്കര ടോൾ പാതയ്ക്ക് സമാന്തരമായ പാതയിലൂടെയാണ് ഇപ്പോൾ മിക്ക വാഹനങ്ങളും കടന്നു പോകാറ്, അതിന്റെ പ്രധാന കാരണം അടിയ്ക്കടി വർദ്ധിപ്പിയ്ക്കുന്ന ടോൾ നിരക്ക് തന്നെയാണ്. എത്രയധികം സമരങ്ങള ഉണ്ടായിട്ടും ഇത് വർദ്ധിപ്പിച്ചതല്ലാതെ കുറയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടും ഇല്ല. എന്നാൽ പൊതുജനത്തിന് സംരക്ഷണം നല്കേണ്ട ഉദ്യൊഗസ്ഥർ വരെ പിരിവുകാർക്ക് ഒത്താശ ചെയ്ത് നിയമത്തെ ചോദ്യം ചെയ്യുമ്പോൾ തങ്ങളെ പോലെ ഉള്ളവർ ആരെ ആശ്രയിക്കണം എന്ന് ഹരി ചോദിയ്ക്കുന്നു.
Post Your Comments