Sports

ധോണിക്കെതിരെ ജാമ്യമില്ലാ വാറന്റ്

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന് മഹേന്ദ്രസിങ് ധോണിക്കെതിരെ ജാമ്യമില്ലാ വാറന്റ്. ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25ന് കോടതിയില്‍ ധോണി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവ്. ഒരു ബിസിനസ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ നല്‍കിയ കേസിലാണ് വാറന്റ്.
 ഒരു കയ്യില്‍ ഷൂസുമായി നില്‍ക്കുന്ന ധോണിയുടെ ചിത്രം ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത് അടക്കമുള്ള  സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button