Kerala

രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം ആയുധം താഴെയിടണമെന്നും അതിനു ശേഷം മാത്രം സമാധാന ചർച്ചയെന്നും കുമ്മനം

തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം ആയുധം താഴെയിടണമെന്ന് ആര്‍എസ്എസ്. അതിന് ശേഷം മതി സമാധാന ചര്‍ച്ച. ആര്‍എസ്എസ് മുന്നോട്ട് വെച്ച കാര്യങ്ങളോട് പ്രകോപനപരമായിട്ടാണ് സിപിഐഎം പ്രതികരിച്ചത് എന്നും, സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയോട് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് ഉമ്മന്‍ചാണ്ടിയുടെ സമീപനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണെന്നും കുമ്മനം പ്രതികരിച്ചു.


കത്തി മടക്കിയാല്‍ ആര്‍എസ്എസുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന..സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞു. പുതുപ്പളളിയില്‍ ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയിട്ടില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്നും കോടിയേരി വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ കോടിയേരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തി. ആര്‍എസ്എസുമായുള്ള ചര്‍ച്ചക്ക് സിപിഐഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.ആര്‍എസ്എസിനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പാലക്കാട് പറഞ്ഞു.

സിപിഐഎം, ആര്‍എസ്എസ് സമാധാന ചര്‍ച്ച ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ജനം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button