Kerala

ബാര്‍ കോഴ : കെ.ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ ആരംഭിച്ചു

കൊച്ചി : ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ ആരംഭിച്ചു. മന്ത്രി ബാബുവിന് 50 ലക്ഷം രൂപ കോഴയായി നല്‍കിയെന്ന കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്നാണു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോര്‍ജ് വട്ടുകുളം ആവശ്യപ്പെട്ടിരുന്നു.

ആദ്യഘട്ട നടപടിയായി പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ മൊഴി രേഖപ്പെടുത്തി. എറണാകുളം മേഖലാ എസ്പി ആര്‍.നിശാന്തിനിയാണ് മൊഴിയെടുത്തത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരമാണ് പരിശോധന നടത്തുന്നത്. ബാബുവിനെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ആറു മാസമായിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തത് എന്താണെന്നു ഹൈക്കോടതി ചോദിച്ചിരുന്നു.

ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് ഒരാഴ്ചയ്ക്കകം വിജിലന്‍സ് വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്നു ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ്എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

shortlink

Post Your Comments


Back to top button