Kerala

കടിച്ച പേപ്പട്ടിയെ വൃദ്ധന്‍ നിലത്തടിച്ച് കൊന്നു

കുമളി : കടിച്ച പേപ്പട്ടിയെ വൃദ്ധന്‍ നിലത്തടിച്ച് കൊന്നു. അമരാവതി പുളിക്കല്‍ ചാക്കോ(77)യെയാണ് പേപ്പട്ടി കടിച്ചത്. കുമളി ഒന്നാംമൈലിലെ വെയിറ്റിങ് ഷെഡ്ഡില് ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ബസ് കാത്ത് വെയിറ്റിങ് ഷെഡ്ഡില് ഇരിക്കുകയായിരുന്ന ചാക്കോ യുടെ കൈയില് ഓടിവന്ന് പേപ്പട്ടി കടിക്കുകയായിരുന്നു. കടിയേറ്റ ചാക്കോ പട്ടിയുടെ കാലില് പിടികൂടി റോഡില് അടിച്ചുകൊന്നു. പേയിളകി പാഞ്ഞുവന്ന പട്ടി വഴിയില്‍ പലരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. എല്ലാവരും പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പട്ടിയുടെ കടിയേറ്റ് കൈമുറിഞ്ഞ് രക്തം ഒഴുകിയതോടെ ചാക്കോ അടുത്ത ഓട്ടോ വിളിച്ച് കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജിലും ചികിത്സ തേടി.

shortlink

Post Your Comments


Back to top button