സുജാത ഭാസ്കര്‍
മാൽദ എന്ന ജില്ല ആദ്യം വാർത്തകളിൽ നിറഞ്ഞത് ശിശു മരണങ്ങൾ കൊണ്ടാണ്. മാൽദയിലെ ആശുപത്രികളിൽ വേണ്ടത്ര സൌകര്യങ്ങളില്ലാതെ 32 ൽ കൂടുതൽ നവജാത ശിശുക്കൾ അണുബാധയെ തുടർന്ന് മരിച്ചതും , കുഞ്ഞുങ്ങൾ ഇങ്ങനെ മരിക്കുന്നത് നിത്യ സംഭവം ആയപ്പോഴും, മാൽദ വാർത്തകളിൽ നിറഞ്ഞു. ബംഗാൾ കലാപങ്ങൾക്ക് മുൻപന്തിയിലാണെങ്കിലും ഇത്തവണ മാൽദയിൽ 3 ദിവസമായി നടക്കുന്ന കലാപങ്ങൾ അധികം പുറത്തു വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.പശ്ചിമ ബംഗാളിലെ മാല്‍ദ ജില്ല ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശമാണ്.ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ മൊഹ്ദിപൂർ ഇവിടെയാണ്.സംസ്കാരം, നാഗരികത, സാമൂഹിക ജീവിതം, സാമ്പത്തികാവസ്ഥ, രാഷ്ട്രീയ ക്രമം ഇതൊന്നും ഇവിടെ ബാധകമല്ല. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റം ഒരു പരിധി വരെ ഇവിടെ കലാപത്തിനു കൂടുതൽ ആക്കം കൂട്ടുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കലാപം ഉണ്ടാകാനുള്ള കാരണം മതം ആണ്. നിശബ്ദമായ ഒരു ജലാശയത്തിൽ ഒരു കല്ല് പതിക്കുമ്പോൾ ഉണ്ടാവുന്ന ഓളം പോലെ പെട്ടെന്നു തന്നെ അത് ആ നിശ്ചലതയെ അമ്മാനമാടുന്നു. അത് ശരിക്കും അറിയാവുന്നവർ ആണ് തീവ്രവാദികൾ. അവർക്ക് നിലനിൽപ്പുണ്ടാവണമെങ്കിൽ ഇത്തരം കലാപങ്ങൾ ഉരുവാക്കപ്പെടണം . സാഹോദര്യവും സഹിഷ്ണുതയും എല്ലാം നിമിഷങ്ങള കൊണ്ട് സോപ്പ് കുമിളകളാകും . ഭരണകൂടങ്ങൾ ഇത്തരം സത്യത്തിന് നേരെ മുഖം തിരിക്കുന്നതിലും വലിയ അസഹിഷ്ണുത വേറെ ഇല്ല. യഥാർത്ഥത്തിൽ പ്രശ്നങ്ങളുടെ തുടക്കം ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ ഹിന്ദു മഹാ സഭാ നേതാവ് കമലേഷ് തിവാരിയുടെ മത വിദ്വേഷ പ്രസ്താവനയാണ്.വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസ് എടുത്തു തിവാരി ഇപ്പോൾ ജയിലിലാണ്. ഇന്ത്യൻ നിയമമനുസരിച്ചുള്ള സ്വാഭാവിക ശിക്ഷ അയാള്‍ അനുഭവിക്കുന്നു. ഈ സംഭവത്തിനു ശേഷം ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഇപ്പോൾ മാൽദയിലും അനേകായിരങ്ങൾ പങ്കെടുത്ത റാലികൾ നടന്നു . അതിലാകട്ടെ തിവാരിയ്ക്ക് ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കണം എന്നാണ് ഇവരുടെ ആവശ്യം ..
അറേബ്യ പോലെയുള്ള മത രാജ്യങ്ങളിൽ മാത്രമാണ് പ്രവാചക നിന്ദക്കു തല വെട്ടുക തുടങ്ങിയ ശിക്ഷാവിധികൾ ഉള്ളത്. ഇന്ത്യൻ ഭരണ നിയമ വ്യവസ്ഥയിൽ മത നിന്ദ ഒരു കുറ്റമാണ്, അതിനു കോടതി മതിയായ ശിക്ഷ നൽകാറുണ്ട്. വിദ്വേഷ പ്രസംഗത്തിന് ശിക്ഷ അനുഭവിച്ച പലരും ഉണ്ട് താനും. ഇത്തരക്കാരെ സംരക്ഷിക്കുന്ന ഭാരണ കൂടങ്ങളാണെങ്കിൽ ജനങ്ങൾക്ക് പ്രതികരിക്കാം ആക്ഷേ ബംഗാളിലെ ബംഗ്ലാദേശിനോട് ചേർന്ന് കിടക്കുന്ന മാൽദയിൽ നടക്കുന്നത് തികച്ചും വർഗീയ കലാപമാണ്. ഒരു ജനതയുടെ അക്രമങ്ങളാണ്. ഭരണ ദേശ വിരുദ്ധതയാണ്. മാൽദയിലെ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. പോലീസുകാരെ സ്റ്റേഷനിൽ നിന്ന് പുറത്താക്കി അവരെ ആക്രമിച്ചു . പിന്നീട് സ്റ്റേഷന് തീവെക്കുകയും സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിടുകയും പോലീസ് വാഹനങ്ങൾ തീയിടുകയും വഴിയിൽ കണ്ടതെല്ലാം തച്ചുടയ്ക്കുകയും തീ വെക്കുകയും ചെയ്തത്..
കലാപത്തിന്റെ മറവിൽ അക്രമം മാത്രമല്ല കൊള്ളയും കൊള്ളിവെപ്പും നടന്നു.ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിചു. ബി.എസ്.എഫിന്റെ വാഹനം നശിപ്പിച്ചു.ഇതെല്ലാം ഒരു പ്രസ്താവനയെ അപലപിക്കാനുള്ള കാരണങ്ങൾ മാത്രമായി കാണാനാവുമോ? ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷങ്ങളെക്കാൾ സ്വാതന്ത്ര്യമുണ്ടെന്ന് ന്യൂനപക്ഷങ്ങൾ പോലും സമ്മതിക്കും.കാരണം ബംഗ്ലാദേശോ പാകിസ്ഥാനോ അല്ല ഇന്ത്യ.ഇന്ത്യ ഒരു വികാരമാണ് ഒരു സംസ്കാരമാണ് അത് നശിപ്പിക്കരുത്. ഒരു ജനതയെ രാജ്യദ്രോഹികലാക്കരുത്. മാധ്യമങ്ങൾ സംയമനം പാലിക്കാതെ പല വിഷയങ്ങളും ഊതിപ്പെരുപ്പിച്ചതിന്റെ ഫലമാണ് ഇപ്പോൾ നടന്ന ഈ കലാപം.ഒരു കലാപം ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷെ അമർച്ച ചെയ്തു വരുമ്പോഴേക്കും ആ നാടിന്റെ എല്ലാം നശിച്ചിരിക്കും. നന്മയും സമ്പത്തും എല്ലാം.
Post Your Comments