തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്. ജേക്കബ് തോമസും ഭാര്യയും കര്‍ണ്ണാടകയില്‍ ഭൂമി കൈയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍ണാണ്ടസിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഉത്തരവ്.
ജേക്കബ് തോമസ് കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ ഭാര്യ ഡെയ്സിയുമായി ചേര്‍ന്ന് റിസര്‍വ്വ് വനം ഉള്‍പ്പെടുന്ന 151 ഏക്കര്‍ ഭൂമി ജേക്കബ് വാങ്ങിയെന്നാണ് ആരോപണം. അവധിയിലിരിക്കെ ടി.കെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്ക് ശ്രമിച്ചതായും നിയമവിരുദ്ധമായി സിഡ്കോയ്ക്ക് അഡ്വാന്‍സ് പേയ്മെന്റ് നല്കി, തുറമുഖത്തിനായി നിയമം ലംഘിച്ച് ഫര്‍ണിച്ചറുകള്‍ വാങ്ങി, നടപടിക്രമങ്ങള്‍ പാലിക്കാതെ ജിയോടെക് എന്‍ജിനിയറിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് ഡൈവിംഗ് ഉപകരണങ്ങള്‍ വാങ്ങി, തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
Post Your Comments